നവ വൈദികരെ ആദരിച്ചു

കടുത്തുരുത്തി: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതയില്‍ ഈ വര്‍ഷം പൗരോഹിത്യ പട്ടം സ്വീകരിച്ച നവ വൈദികര്‍ക്കായി ‘പുണ്യ പൗരോഹിത്യം’ എന്ന പേരിലുള്ള ആദരവ് നല്‍കി. രാവിലെ 7 മണിക്ക് കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന ദൈവാലയത്തില്‍ വച്ച് നവ വൈദികരുടെ വിശുദ്ധ ബലി അര്‍പ്പണവും അതേത്തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ലീഗിലെ കുഞ്ഞ് മിഷണറിമാര്‍ ആദരവും നല്‍കി. കടുത്തുരുത്തി ഫൊറോനപ്പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട ജോണ്‍സണ്‍ നീലാനിരപ്പേല്‍ അച്ചന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ആമുഖ സന്ദേശം നല്‍കുകയും നവ വൈദിക പ്രതിനിധി ഫാ. ലിവിന്‍ തെക്കേതുരുത്തുവേലില്‍ അനുഭവ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അതിരൂപത സമിതിയില്‍ നിന്നും നവ വൈദികര്‍ക്ക് സ്‌നേഹ ഉപഹാരം നല്‍കി. ചെറുപുഷ്പ മിഷന്‍ലീഗ് കടുത്തുരുത്തി ഫൊറോന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സി. അനു ഒരപ്പാങ്കല്‍, സി. എമ്മ LDSJG, സി. ലിറ്റി SJC, എബ്രഹാം സജി, ഷിജു മണ്ണുകുന്നേല്‍, നെസ്റ്റ ബിനോയ്, ജോസിനി ജോണ്‍സണ്‍, മെല്‍വിന്‍ മാത്യു എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Previous Post

രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളേജില്‍ വി. പത്താം പീയുസിന്‍്റെനവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നടത്തി.

Next Post

റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!