കോട്ടയം: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയവും മിഷന് ലീഗ് കോട്ടയം അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ‘ഡെഡിക്കേറ്റ് എ പ്രയര്‍-ഡൊണേറ്റ് എ മീല്‍’ പരിപാടി കോട്ടയം നവജീവന്‍ ട്രസ്റ്റില്‍ ചിലിയിലെ വത്തിക്കാന്‍ സ്ഥാനപതി അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ കുര്യന് വയലുങ്കല്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരളത്തിനകത്തും പുറത്തുമുള്ള 34 ആതുരാലയങ്ങളിലായി ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലെ മിഷന് ലീഗ് കുട്ടികള്‍ നടത്തിവന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ സമാപന പരിപാടിയായിരുന്നു ഇത്. കുഞ്ഞു മിഷനറിമാരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നും വിശ്വാസപ്രഘോഷണം വേദികളാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് കൂട്ടിച്ചേര്‍ത്തു. മിഷന് ലീഗ് പ്രസിഡണ്ട് ശ്രീ മാത്തുക്കുട്ടി സണ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെഫിന് ഒഴുങ്ങാലില്‍, ഫാ. ബിബിന്‍ കണ്ടോത്ത്, ശ്രീ. പി. യു തോമസ്, ശ്രീ. സുജി പുല്ലുകാട്ട്, ശ്രീ. എബ്രഹാം സജി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നവജീവനിലെ അന്തേവാസികള്‍ക്കായി ഭക്ഷണവും കോട്ടയം അതിരൂപത മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ വസ്ത്രങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്തു.





