ചെറുപുഷ്പ മിഷന്‍ ലീഗ് കലോത്സവം നടത്തി

കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കിടങ്ങുര്‍ മേഖല കലോത്സവം സെപ്റ്റംബര്‍ 13 ആം തിയതി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. മേഖല പ്രസിഡന്റ് മെല്‍വിന്‍ മാത്യു പതാക ഉയര്‍ത്തി. തുടര്‍ന്ന് കിടങ്ങൂര്‍ മേഖലയിലെ 8 ശാഖകളില്‍ നിന്നുളള മിഷനറിമാര്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മേഖല പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളന ത്തില്‍ കലാ സാഹിത്യ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് കൂടല്ലൂര്‍ ശാഖ ഡയറക്ടര്‍ ഫാ.ജോസ് പൂത്യക്കയിലും മേഖല ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്തും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കൂടല്ലൂര്‍,മറ്റക്കര, പുന്നത്തുറ ശാഖകള്‍ക്ക് എവറോളിംഗ് ട്രോഫി നല്‍കി. മേഖല ഡയറക്ടര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ സ്വാഗതവും ജോ. സെക്രട്ടറി മാത്യൂസ് അനീഷ് പരുമലത്തേട്ട് നന്ദിയും പറഞ്ഞു. മിഷന്‍ ആന്തം പാടി.മേഖല ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കനിവിന്റെ കൈത്താങ്ങായി കല്ലറ സെന്‍റ് തോമസ് ഹൈസ്‌കൂളില്‍ റോസ് ഡേ

Next Post

കുറവിലങ്ങാട് സബ്ജില്ല ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്ലറ സെന്‍തോമസ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു

Total
0
Share
error: Content is protected !!