കിടങ്ങൂര്‍:. ചെറുപുഷ്പ മിഷന് ലീഗ് കിടങ്ങൂര്‍ മേഖല തല കായിക മാമാങ്കം കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂളില്‍ ഗ്രൗണ്ടില്‍ കോട്ടയം അതിരൂപ ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍ ഉദ്ഘാനം ചെയ്തു. മേഖല പ്രസിഡന്റ് മെല്‍ബില്‍ മാത്യു പതാക ഉയര്‍ത്തി. കിടങ്ങൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍നിന്ന് അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. പുന്നത്തുറ, കൂടല്ലൂര്‍, മറ്റക്കര ശാഖകള്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കിടങ്ങൂര്‍ ഫൊറോനപള്ളി വികാരി ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ സമ്മാന വിതരണം നടത്തി. കിടങ്ങൂര്‍ മേഖല ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് കായിക സ്വാഗതവും ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ നന്ദിയും പറഞ്ഞു. കിടങ്ങൂര്‍ മേഖല എക്സിക്യുട്ടീവ് അംഗങ്ങള്‍ മത്സരങ്ങള്‍ക് നേതൃത്വം നല്കി.






