ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ സി.എം.എല്‍ വൈസ് ഡയറക്ടേഴ്സ് സംഗംമം നടത്തി

കണ്ണൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജണിന്‍്റെ നേതൃത്വത്തില്‍ വൈസ് ഡയറക്ടേഴ്സ് സംഗമം നടത്തപ്പെട്ടു. മിഷന്‍ലീഗിന്‍്റെ ഉപ മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളിനൊരുക്കമായാണ് വൈസ് ഡയറക്ടേഴ്സ് സംഗമം നടത്തിയത്.  ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം പറഞ്ഞു. റീജിയണ്‍ പ്രസിഡന്‍റ് ബിനീത് വില്‍സണ്‍ അധ്യക്ഷതവഹിച്ചു. സി. എമില്‍ഡ. എസ്. വി. എം, സി. ജെസ്ലി എന്നിവര്‍ പ്രസംഗിച്ചു. കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ക്ളിന്‍്റ് ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്കി. റീജണല്‍ ഭാരവാഹികളായ സി. ക്രിസ്റ്റീന, സോനു ചെട്ടിക്കത്തോട്ടത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

Previous Post

ക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ദില്‍ഷാദ് ഗാര്‍ഡന് രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ്

Next Post

അപ്നാദേശ് – തിരുബാലസഖ്യം കളറിംഗ് മത്സരം

Total
0
Share
error: Content is protected !!