ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

മടമ്പം: കുടിയേറ്റ പിതാക്കന്മാരുടെ പുണ്യസ്മരണങ്ങളാല്‍ ധന്യമായ മടമ്പത്തിന്റെ മണ്ണില്‍ ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണിന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിറപ്പകിട്ടോടെ നടത്തപ്പെട്ടു. കണ്ണൂര്‍ റീജിയണ്‍ പ്രസി. ബിനീത് വില്‍സണ്‍ അടിയായിപ്പള്ളിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസി.  രഞ്ജിത്ത് മുതുപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി. ഫാ. സജി മെത്താനത്ത് സ്വാഗതം ആശംസിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ ആമുഖ സന്ദേശവും, മടമ്പം ഫൊറോന ഡയറക്ടര്‍ ഫാ.ബിബിന്‍ അഞ്ചമ്പില്‍ അനുഗ്രഹപ്രഭാഷണവും നടത്തുകയുണ്ടായി.

യോഗത്തില്‍ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന വര്‍ഷ റിപ്പോര്‍ട്ട് റീജിയണ്‍ സെക്രട്ടറി അലക്‌സ് ജോസ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റീജിയണണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നിരയില്‍ നിന്ന് നയിച്ച സി. തെരേസയെ ആദരിക്കുകയും ചെയ്തു. മടമ്പം യൂണിറ്റ് പ്രസി. എബെല്‍ സജി ആശംസയര്‍പ്പിച്ചു സംസാരിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ വൈസ് ഡയറക്ടര്‍ സി. ക്രിസ്റ്റീന നന്ദി പറയുകയും ചെയ്തു. 2023-24 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച ശാഖയായി മടമ്പം യൂണിറ്റും, മികച്ച മേഖലയായി രാജപുരം മേഖലയും തിരഞ്ഞെടുക്കുകയും, സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. കൂടാതെ ഇന്നത്തെ പരിപാടിയെ ഏറെ മോഡി ഉള്ളതാക്കികൊണ്ട് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. പരപാടിക്ക് റീജണ്‍ ഓര്‍ഗനൈസര്‍ സോനു ജോസഫ് ചെട്ടിക്കത്തോട്ടത്തില്‍, വൈസ് പ്രസി. ജസീക്ക ജോസ് കൊളക്കോറ്റില്‍ എന്നിവര്‍ നേതൃത്വം നല്കി.

Previous Post

ഉഴവൂര്‍: ചീക്കപ്പാറയില്‍ ജേക്കബ്

Next Post

സ്വാശ്രയ കുടുംബങ്ങള്‍ക്കായി നടത്തിയ ജൈവവൈവിധ്യ കൂട്ടായ്മ മരം നടീല്‍ മത്സരം

Total
0
Share
error: Content is protected !!