”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം.” 2000ല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഴങ്ങി കേട്ട വിളംബരത്തിന്റെയും ഭൂജാതനായ യേശു നാഥന്റെ തിരുപ്പിറവിയും ആഘോഷിക്കുന്ന ഈ വേളയില്‍ ബഹ്റൈന്‍ ക്‌നാനായ അസോസിയേഷന്‍, അംഗങ്ങള്‍ക്ക് എല്ലാ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് ക്രിസ്മസ് കരോള്‍ സംഗമം നടത്തി. ഡിസംബര്‍ 5, 6 തീയതികളില്‍ നടന്ന ക്രിസ്തുമസ് കരോളില്‍ ബഹ്റൈനിലെ മനാമ, റിഫാ, ഖാമിസ്, ടുബ്ലി, മാഹൂസ് എന്നിവിടങ്ങളിലെ ക്‌നാനായ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്തു.
BKCA ഭാരവാഹികളായ ബിനു മാത്യു (പ്രസിഡന്റ്), ജിന്‍സി ടോണി (സെക്രട്ടറി), സഞ്ജു ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജോയി ഫിലിപ്പ് (ട്രെഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം 60 ഓളം അംഗങ്ങള്‍ പങ്കെടുത്ത ക്രിസ്തുമസ് കരോള്‍ അംഗങ്ങള്‍ക്കിടയിലെ സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കാന്‍ സഹായകമായി.