ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു

ചിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു . 120 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടികള്‍ സാന്ത യുടെ വരവോടെ സജീവമായി . വികാരി ഫാ . സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ . അനീഷ് മാവേലിപുത്തന്‍പുരയുടെയും പ്രാര്‍ഥനയോടെ ആരംഭിച്ച ക്രിയതുമസ് പ്രോഗ്രാമില്‍ ഉടനീളം കുട്ടികള്‍ സജീവമായി പങ്കുചേര്‍ന്നു . ഡാന്‍സും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വര്‍ണ്ണഭംഗി ഉള്ളതാക്കി മാറ്റി . Elf ഉം Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി . കുട്ടികള്‍ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു . പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മിന്റു മണ്ണുകുന്നേല്‍ , മീന പുന്നശ്ശേരില്‍, DRE സജി പൂതൃക്കയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . യൂത്ത് വോളന്റീഴ്സ്, കൈക്കാരന്മാര്‍, അധ്യാപകര്‍ , സിസ്റ്റേഴ്‌സ് എന്നിവര്‍ ക്രമീകരണങ്ങള്‍ ചെയ്തു.

 

Previous Post

Laya Vinoy Wins Gold at National Junior Rowing Championship

Next Post

Christmas Celebration Held by the Holy Childhood Ministry at St. Mary’s Knanaya Catholic Church, Chicago

Total
0
Share
error: Content is protected !!