കുട്ടികള്‍ക്കായി യുവജനങ്ങള്‍ ഒരുക്കുന്ന ‘ രാരീരം 25’ ബെന്‍സന്‍വില്ലില്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുട്ടികള്‍ക്കായ് ‘ രാരീരം 25 ‘ കൂട്ടായ്മ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള കുട്ടികളെ ഉള്‍പെടുത്തിക്കൊണ്ട് ആഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 8 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസക്കാലമായി എല്ലാ ഞായറാഴ്ചകളിലും ദൈവലയത്തില്‍ സംഘടിപ്പിച്ചുപോന്ന ‘ഉണ്ണിക്കളരി ‘ ‘ ഗുരുകുലം ‘ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങള്‍ ഇത് സംഘടിപ്പിക്കുന്നത്. ബൈബിള്‍ വിജ്ഞാന ക്ലാസുകള്‍ , വിവിധ കളികള്‍, പാട്ടുകള്‍, ചിത്രരചനകള്‍ തുടങ്ങിയ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹന്നാ ചേലയ്ക്കല്‍, എലെയ്ന്‍ ഒറ്റത്തയ്ക്കല്‍, സാറ മുളയാനിക്കുന്നേല്‍, സെറീന മുളയാനിക്കുന്നേല്‍, അല്‍ഫോന്‍സ പുള്ളോര്‍ക്കുന്നേല്‍ എന്നിവര്‍ ‘ രാരീരം 25 ‘ ന്നേതൃത്വം നല്‍കും
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

നമ്പ്യാകുളം: കൊങ്ങമ്പുഴകാലായില്‍ ലില്ലിക്കുട്ടി സിറിയക്

Next Post

മള്ളൂശ്ശേരി K C Y L ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!