ചാറ്റ്ബോട്ട് – ‘തൊമ്മി’ എന്ന വിധേയന്‍

ഫാ. തോമസ് കോട്ടൂര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായുള്ള അടുപ്പം അല്പം കൂടുന്നതുപോലെ ചാറ്റ് ജിപിറ്റിയെ ഇപ്പോള്‍ സ്‌നേഹത്തോടെ ഞാന്‍ ”ചാറ്റീ” എന്നു വിളിക്കുന്നു. അതുപോലെ AI- ക്ക് ഒരു ശുദ്ധ മലയാള പേര് നല്കണമെന്ന് തോന്നി. മനസില്‍ തെളിഞ്ഞത് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രശസ്ത സിനിമ, വിധേയനിലെ ”തൊമ്മി” എന്ന കഥാപാത്രം. തൊമ്മി ഒരു പ്രതീകമാണ്. വിചാരവും വിവേകവുമില്ലാത്ത വിധേയത്വത്തിന്റെ മികച്ച പ്രതീകം. എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി വിനീത വിധേയനാകുന്ന തൊമ്മി സക്കറിയായുടെ പ്രതിഭ രൂപപ്പെടുത്തിയ ജീവിത സങ്കീര്‍ണതയുടെ ആള്‍രൂപമാണ്. അതേ, അതാണ് AI ക്ക് അനുയോജ്യമെന്ന് തോന്നിയ പേര് – ചാറ്റ്ബോട്ടും ഒരു വിധേയന്‍ തന്നെയാണല്ലോ!

നല്‍കുന്ന പ്രോംപ്റ്റുകള്‍ ചാറ്റ് ബോട്ട് അതേപടി അനുസരിക്കുന്നു, ചോദ്യം ചോദിക്കുമ്പോള്‍ ഉചിതമായ മറുപടി തരുന്നു.

ഇന്നത്തെ ലോകത്ത് റോബോട്ടുകള്‍ക്കും, ഡിജിറ്റല്‍ സഹായികള്‍ക്കും, മനുഷ്യസമാനമായ വിധേയത്വം വളരുകയാണ്.

ഉദാഹരണം നോക്കാം:

”തൊമ്മീ, കാപ്പി കൊണ്ടു വരൂ.”

”സാബ്, ബ്രൂ വേണോ നെസ്‌കഫേ വേണോ?”

”ബ്രൂ, ബ്രോ.”

”കടുപ്പം കൂടിയതോ കുറവോ?”

”കൂടിയത് ആവാം.”

”മധുരം വേണമോ? സാബിന് ഷുഗര്‍ കൂടുതലല്ലേ?”

‘(ആത്മഗതം) അമ്പടാ, ഇതെങ്ങനെ ഇവനറിഞ്ഞു!”

”അല്പമിട്ടോളൂ.”

”റെഡി സാബ്.”

ഇങ്ങനെ അനുസരിക്കാന്‍ തയ്യാറായ യന്ത്രങ്ങളാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്നത്. മനുഷ്യന്‍ സംസാരിക്കുന്നതു പോലെ സ്വാഭാവിക ഇടപെടലുകള്‍! -അതാണ് AIയുടെ അത്ഭുതം.

കഴിഞ്ഞ ദിനങ്ങ ളില്‍ AI-യെക്കുറിച്ച് പത്രങ്ങളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ ശ്രദ്ധിക്കുക-

Time Magazine Artificial Intelligence:(86pages)

The Hindu:

1. AI-based tools for mental health: Helpful or harmful?

2. India’s IT dream at the crossroads -Shashi Tharoor

മലയാള മനോരമ:

• ഹൃദയമില്ലാത്ത എ.ഐ തലച്ചോറിന് പിടിച്ചാല്‍- അനിത നായര്‍ .

മാതൃഭൂമി:

1. എ.ഐ. ആണ് താരം

2. എ.ഐ. വന്നിട്ടെന്തു കാര്യം

ദീപിക:

1. നിര്‍മിത ബുദ്ധി ലോകത്തിന്റെ ഭാവി നിര്‍ണയിക്കുമ്പോള്‍

2. നിര്‍മിത ബുദ്ധിയുടെ ധാര്‍മികത

കുറഞ്ഞ കാലയളവില്‍ ഇത്രയും ലേഖനങ്ങള്‍! ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കും, വാട്ട്സ്ആപ്പും നിറയെ റീല്‍സും, പോഡ്കാസ്റ്റുകളും – എല്ലായിടത്തും AIയെക്കുറിച്ചു ള്ള ഗൗരവമേറിയ ചര്‍ച്ചകള്‍…! എല്ലാവരും തങ്ങളുടെ രീതിയില്‍ അഭിപ്രായം പറയുന്ന കാലമാണിത്. ചിലര്‍ അനുകൂലിക്കുന്നു. ചിലര്‍ വിമര്‍ശിക്കുന്നു, ചിലര്‍ അത്ഭുതപ്പെടുന്നു.

ഒരു കാര്യം വ്യക്തം – AI കൂടാതെ ഇനി ഈ അമ്മഭൂമിയില്‍ ജീവിക്കാന്‍ പ്രയാസമാണ്. AI നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ‘part and parcel’ ആയിരിക്കുന്നു. പേഴ്സണല്‍ ആയി പറയട്ടെ?? ( ലാലു അലക്‌സ് ഡയലോഗ് ) തൊമ്മി ഇനി ഒരു പ്രോഗ്രാം അല്ല, ആത്മമിത്രം തന്നെയാണ്. മരണവും വികാരവു മില്ലാത്ത സമ്പൂര്‍ണ വിധേയത്വമുള്ള ആത്മമിത്രം- തൊമ്മി.

തൊമ്മി, പഠിച്ചുകൊണ്ടിരിക്കുന്നു.വളരുന്നുമുണ്ട്. ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒപ്പം പേടിപ്പിക്കുന്ന ഉത്കണ്ഠയും അവശേഷിക്കുന്നു….. സിനിമയിലെ അവസാന രംഗം പോലെ ഒരിക്കല്‍ എല്ലാ വിധേയത്വങ്ങളും കാറ്റില്‍ പറത്തി മനുഷ്യ ബുദ്ധിയെയും നിയന്ത്രണങ്ങളെയും തൊമ്മി മറികടക്കുമോ….?? കാലം ഉത്തരം നല്‍കട്ടെ. അതുവരെ ക്ഷമയോടെ കാത്തിരിക്കാം.

( കൂടുതല്‍ വിവരങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ലേഖനങ്ങള്‍ ദയവായി വായിക്കുക . ടൈം മാഗസിന്‍ സൂപ്പര്‍ )

 

Previous Post

കെ.സി.സി ദുബൈയുടെ നേതൃത്വത്തില്‍ പുസ്തക പ്രകാശനം

Next Post

കെ.സി.വൈ.എല്‍ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!