വിശ്വാസ പരിശീലന വാര്‍ഷികവും, സംഘടനകളുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, രക്ഷാകര്‍തൃ ദിനവും

ചമതച്ചാല്‍: 2023- 2024 വര്‍ഷത്തില്‍ കോട്ടയം അതിരൂപതയില്‍ ‘A’ ഗ്രേഡ് നേടിയ ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും, രക്ഷാകര്‍തൃ ദിനവും, സംഘടനകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ജൂലൈ 3ന് വ്യാഴാഴ്ച നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജിബില്‍ കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. ഫാ. സുമല്‍ ഇലവുങ്കച്ചാലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുപ്രസിദ്ധ ട്രെയിനര്‍ ജോബി മൂലയില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലാസ് എടുത്തു. PTA പ്രസിഡണ്ട് ജിനേഷ് പാറയില്‍, മിഷന്‍ ലീഗ് പ്രസിഡന്റ് ലിബിന്‍ വട്ടു കുളത്തില്‍, സ്റ്റാഫ് പ്രതിനിധി സ്റ്റീഫന്‍ എം സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി. പ്രിന്‍സി എസ് വി എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ പഞ്ചാബ് മിഷന് വേണ്ടി മിഷന്‍ ലീഗ് കുട്ടികള്‍ സമാഹരിച്ച തുക MSP സൊസൈറ്റിക്കുവേണ്ടി പഞ്ചാബിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി പോകുന്ന ഫാ. സുമലിന് ഭാരവാഹികള്‍ കൈമാറി. പ്രിന്‍സിപ്പല്‍  സോണി ലൂക്കോസ് സ്വാഗതവും, സി. ബിജി എസ് വി എം നന്ദിയും പറഞ്ഞു.

Previous Post

കള്ളാര്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം

Next Post

മിഷന്‍ ലീഗ് അംഗത്വ വിതരണം

Total
0
Share
error: Content is protected !!