ചമതച്ചാലില്‍ യുവജന സംഗമം

ചമതച്ചാല്‍: യുവജന ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട യുവജന സംഗമത്തില്‍ യൂണിറ്റ് ഡയറക്ടര്‍ സിജോ മൂരിക്കുന്നേല്‍ പതാക ഉയര്‍ത്തി. KCYL ചമതച്ചാല്‍ പ്രഥമ പ്രസിഡന്റ് ശ്രീ. പി. എസ്. ജോസഫ് പുതുക്കുളത്തില്‍ യുവജന ദിന സന്ദേശം നല്‍കി കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു. കൈപ്പുഴ യൂണിറ്റില്‍ നിന്നും മലബാര്‍ സന്ദര്‍ശനത്തിനെത്തിയ KCYL അംഗങ്ങള്‍ക്കു സ്വീകരണം നല്‍കി. പുതുതായി അംഗത്വം സ്വീകരിച്ചവര്‍ക്ക് തിരികളും സമ്മാനവും നല്‍കി ചാപ്ലിന്‍ ഫാ. ജിബില്‍ കുഴിവേലില്‍ സ്വീകരിച്ചു. കത്തിച്ച തിരികളും പൂക്കളും കൈകളിലേന്തി പരിശുദ്ധ കുര്‍ബാനയ്ക്ക് യുവജനങ്ങള്‍ കാഴ്ച സമര്‍പ്പണം നടത്തി. പരിശുദ്ധ കുര്‍ബാന ശുശ്രൂഷകള്‍ക്ക് യുവജനങ്ങള്‍ നേതൃത്വം നല്‍കി. യുവജന സംഗമം KCYL മലബാര്‍ റീജിയന്‍ പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹൈബിന്‍ മാത്യു അധ്യക്ഷത വഹിച്ചു. ഫാദര്‍ സുമല്‍ ഇലവുങ്കച്ചാലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. KCYL ഫൊറോനാ പ്രസിഡന്റ് അമല്‍ റോയ്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ പ്രിന്‍സി എസ് വി എം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുവജനങ്ങള്‍ക്കായി നടത്തപ്പെട്ട ഏകദിന സെമിനാറില്‍ ശ്രീ. ജോബി മൂലയില്‍, KCYL മലബാര്‍ റീജിയന്‍ സെക്രട്ടറി അലന്‍ ബിജു കാട്ടാമലയില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംഗമത്തിന് മുന്നോടിയായി യുവജനങ്ങള്‍ക്കായി കുമ്പസാരവും, ദിവ്യകാരുണ്യ ആരാധനയ്ക്കും, അഭിഷേക പ്രാര്‍ത്ഥനയും ക്രമീകരിച്ചു. യുവജന ദിന ഓര്‍മ്മക്കായ് ഫലവൃക്ഷതൈ നട്ടു. ചമതച്ചാല്‍, നുച്ചിയാട് ഇടവകകളില്‍ നിന്നായി 52 യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

 

Previous Post

കുറുമുള്ളുര്‍: മാന്താറ്റില്‍ ഏലിയാമ്മ ചാക്കോ

Next Post

പാച്ചിറ: പനച്ചിയില്‍ ഇ.ടി ഫിലിപ്പ്

Total
0
Share
error: Content is protected !!