KCC ചമതച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ KCWA, KCYL സഹകരണത്തോടെ പിതൃദിനാഘോഷം സംഘടിപ്പിച്ചു. ഇടവകയിലെ മുഴുവന്‍ പിതാക്കന്മാരും പരി. കുര്‍ബാനയ്ക്ക് മുമ്പായി പൂക്കളും കത്തിച്ച തിരികളും അടങ്ങിയ താലം അള്‍ത്താരയില്‍ സമര്‍പ്പിച്ച് ആശിര്‍വാദം സ്വീകരിച്ചു. പരി. കുര്‍ബാനയെ തുടര്‍ന്ന് ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള പിതാക്കന്മാരെ ആദരിച്ചു. KCC അംഗങ്ങളായ പിതാക്കന്മാര്ക്ക് പിതൃദിന സമ്മാനം നല്കി. കെ സി ഡബ്ലിയു എ പ്രസിഡന്റ് ജെസ്സി നിരപ്പേല്‍, കെ സി വൈ എല്‍ പ്രസിഡന്റ് ഹൈബിന് ഓഴാങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രോഗികളും വൃദ്ധരുമായ പിതാക്കന്മാരെ KCC നേതൃത്വത്തില്‍ ഭവനങ്ങളില്‍ എത്തി ആദരിച്ചു. ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. സുമല്‍ ഇലവുങ്കച്ചാലില്‍, ബ്ര. ജിയോ, സി. പ്രിന്‍സി SVM, കെ സി സി ഭാരവാഹികളായ ബെന്നി കിഴങ്ങാട്ട്, തോമസ് ഓഴാങ്കല്‍, ടോമി കിഴങ്ങാട്ട്, ജോസ് കീഴങ്ങാട്ട്, ബെന്നി ചാമക്കാല, ജെയിംസ് പുതുക്കളത്തില്‍ എന്നിവരും, കൈക്കാരന്മാരായ ജോയി നാഗനാടിയില്‍, ജോയി പുല്ലാട്ട്, എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.






