സഭയ്ക്കും സമൂഹത്തിനും മാതൃകയായ സേവനം: ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് സി.ബി.സി.ഐ അവാര്‍ഡ്

ന്യൂഡല്‍ഹി: സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായ സേവനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ദേശീയതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സഭാസേവനം, സാമൂഹ്യനീതി, വിദ്യാഭ്യാസം, നേതൃത്വം, നവീകരണം തുടങ്ങിയ മേഖലകളിലെ വിശിഷ്ട സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുതിയ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദീര്‍ഘമായ ആലോചനകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം, ഉദ്ഘാടന വര്‍ഷമായ 2026ലെ ഇആഇക ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്നവരുടെ പട്ടിക സി.ബി.സി.ഐ പുറത്തുവിട്ടു. വൈദികര്‍, സന്യാസികള്‍, ലേയ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 19 പ്രമുഖരാണ് അവാര്‍ഡിനര്‍ഹരായത്.
അവാര്‍ഡ് ലഭിക്കുന്നവരില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്, കെ. പി. ജോണ്‍, മേരിക്കുട്ടി പി. വി., ഡോ. എ. അരോഗ്യസ്വാമി, ഡോ. മേരി റെജീന എഫ്., എസ്. എ. ലൂര്‍ദുസാമി, കെ. എസ്. ജയമോഹന്‍,
സീറ്റ്ലി ജോര്‍ജ്, ഡോ. തോംസണ്‍ ഫിലിപ്പ്, കോണ്‍റാഡ് കെ. സാംഗമ, ഡൊമിനിക്ക പാസ്കല്‍ ഡാബ്രെ, ഫാ. (ഡോ.) പോള്‍ വി. പറത്താഴം, പ്രൊഫ. ഡേവിഡ് ആര്‍. സിയിംലിയെ, ഡോ. ജോണ്‍ ചുങ്കപ്പുറ , ഫാ. ഡോ. ജോസകുട്ടി തോമസ് , ഫാ. ജോസ് അലാരിക്കോ കാര്‍വാലോ, ജോസഫ് ആന്തണി ഗതിയ, എസ്. ജെ. റീമാന്‍, ഫാ. റോയ് മാത്യു വടക്കേല്‍ എന്നിവരും ഉള്‍പ്പെടുന്നു.
അവാര്‍ഡ് ദാനച്ചടങ്ങ് 2026 ഫെബ്രുവരി 9-ന് വൈകുന്നേരം 5.00 മണിക്ക് ബംഗളൂരുവിലെ സെന്‍്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ണാടക സര്‍ക്കാരിന്‍്റെ ഊര്‍ജ മന്ത്രിയായ കെ. ജെ. ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യയിലെ ബിഷപ്പുമാര്‍, സഭാ നേതാക്കള്‍, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

Next Post

ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ (പാറേമ്യാലില്‍) ന് CBCI ദേശീയ അവാര്‍ഡ്

Total
0
Share
error: Content is protected !!