കാരിത്താസ് ആശുപത്രിയും, കാരിത്താസ് നഴ്‌സിംഗ് കോളേജും, യൂണിവേഴ്‌സിറ്റി ഓഫ് സല്‍ഫോഡ്, യു കെ യും സംയുക്തമായി കാരിത്താസ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് നടത്തി. അത്യാഹിതചികിത്സ രംഗത്ത് അഗോളതലത്തിലുള്ള മാറ്റങ്ങളെക്കുറിച്ചു ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും പ്രഗത്ഭര്‍ സെമിനാറുകള്‍ നയിച്ചു. ഐ ടി സി, ബാംഗ്ലൂര്‍ മെഡിക്കല്‍ ഡയറക്ടറും സി എം സി വെല്ലൂര്‍ മുന്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഡോ. സുനില്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ആശുപത്രി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റവ ഡോ.ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ നിന്നുമുള്ള 150 ഓളം വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
കാരിത്താസ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ്





