ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സറിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ ജനങ്ങളില്‍ അവബോധം ജനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാരിത്താസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അവബോധ സെമിനാര്‍ ഒരുക്കുന്നതിനൊപ്പം മാമോഗ്രാം പോലെയുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തി പ്രാരംഭ ദിശയില്‍ തന്നെ രോഗ നിര്‍ണയം നടത്തി ചികിത്സ ഉറപ്പു വരുത്തുന്നു. ചക്കുപള്ളം പഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി റോയി നിര്‍വഹിച്ചു. ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാത്തിമമാതാ ചര്‍ച്ച് വികാരി ഇന്‍ ചാര്‍ജ് ഫാ. അഖില്‍ വട്ടപ്പറമ്പില്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അപ്പുക്കുട്ടന്‍ പി ആര്‍, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ ബൈജു, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിനു വട്ടോത്ത്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ജസ്റ്റിന്‍ നന്ദിക്കുന്നേല്‍, അനിമേറ്റര്‍ എല്‍സമ്മ തോമസ്, ഉഷ ഗോപി, ലിസി ജോസ്, സുജാത ഇ കെ, എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്‌റ് ഡോ. ജോസ് ജോം തോമസ് അവബോധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തന ഗ്രാമങ്ങളായ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.



