ബഹ്റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (BKCA) വാര്‍ഷികാഘോഷം

മനാമ: ബഹ്‌റൈന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്റെ (BKCA) 40-ആം വാര്‍ഷികാഘോഷം ഫെബ്രുവരി 5, 2026-ന് വെസ്റ്റ് ഒലിവ് ഹോട്ടല്‍, ജുഫൈര്‍ വച്ച് നടന്നത് ഗംഭീരമായ ചടങ്ങുകളോടെ. സാംസ്‌ക്കാരിക വൈവിധ്യവും മെച്ചപ്പെട്ട സംഘാടനവും നിറഞ്ഞിരുന്ന ഈ ആഘോഷത്തില്‍ ബികെസിഎയുടെ അംഗങ്ങള്‍ സജീവ സാന്നിധ്യം രേഖപ്പെടുത്തി.
പ്രസിഡന്റ് ബിനു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. BKCA യുടെ 40-ആം വാര്‍ഷികാഘോഷത്തിന്  മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവും മാര്‍ Dr. ജെയിംസ് തോപ്പില്‍ പിതാവും ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ബികെസിഎയുടെ എല്ലാ അംഗങ്ങളും, ബഹ്‌റൈന്‍ KCYL അംഗങ്ങളും, വിവിധ കമ്മിറ്റികളുടെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, സംഗീതവും നൃത്തവും ക്‌നാനായക്കാരുടെ തനതായ മാര്‍ഗം കളിയും ആഘോഷത്തിന് വര്‍ണ്ണശബളത നല്‍കി.
ചടങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്ന സമ്മാന ദാനങ്ങള്‍, പ്രത്യേക കേക്ക് കട്ടിങ് സെറിമണി, നറുക്കെടുപ്പ് എന്നിവ ആഘോഷത്തെ കൂടുതല്‍ മനോഹരമാക്കി. മെനുവില്‍ വിഭവ സമൃദ്ധമായ ആഹാരം അവതരിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം രുചിയുടെ ഉത്സവമായി മാറി.
പ്രമുഖ പ്രവര്‍ത്തകര്‍ സംസാരിച്ചു: സഞ്ജു ജോര്‍ജ് (വൈസ് പ്രസിഡന്റ്) എല്ലാവരെയും സ്വാഗതം ചെയ്തു. പ്രവര്‍ത്തകരുടെയും സംഘാടകരുടെയും സമര്‍പ്പിത പരിശ്രമം ചടങ്ങിന്റെ വിജയത്തിന് ആധാരമായെന്ന് പ്രസിഡന്റ് ബിനു മാത്യു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജിന്‍സി ടോണി (സെക്രട്ടറി) പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ഭാവി പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. KCCME ചെയര്‍മാന്‍ ജെറി ജോയി ആശംസകള്‍ അര്‍പ്പിച്ചു. സംഗമം അംഗങ്ങള്‍ക്കിടയിലെ സ്‌നേഹവും ഐക്യവും പുതുക്കാന്‍ വലിയ അവസരമായി മാറി. ജോയി ഫിലിപ്പ് (ട്രെഷറര്‍) ഈ ആഘോഷത്തിന്റെ വിജയത്തിന് പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പുതിയ BKCA പ്രസിഡന്റ് ആയി ടോണി അബ്രഹാം,വൈസ് പ്രസിഡന്റ് സിജു കുര്യന്‍, സെക്രട്ട്രറി ആന്‍ പ്രിയ ജോര്‍ജ്, ട്രെഷറര്‍ ബിജു ഫ്രാന്‍സിസ് എന്നിവര്‍ക്ക് ചുമതലകള്‍ കൈമാറി.

Previous Post

കേന്ദ്ര ബഡ്‌ജറ്റും ചില നിരീക്ഷണങ്ങളും

Next Post

ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!