മനാമ: ബഹ്റൈന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍്റെ (ബി.കെ.സി.എ) വാര്‍ഷികാഘോഷം ഇന്ത്യന്‍ ഡിലൈറ്റ്സ് റെസ്റ്റോറന്‍്റ്, സല്‍മാനിയയില്‍ വിവിധ പരിപാടികളോടെ നടത്തി. സാംസ്ക്കാരിക വൈവിധ്യവും മെച്ചപ്പെട്ട സംഘാടനവും നിറഞ്ഞിരുന്ന ഈ ആഘോഷത്തില്‍ ബികെസിഎയുടെ അംഗങ്ങള്‍ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തി.
പ്രസിഡന്‍്റ് ബിനു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി.കെ.സി.എയുടെ എല്ലാ അംഗങ്ങളും, ബഹ്റൈന്‍ കെ.സി.വൈ.എല്‍ അംഗങ്ങളും, വിവിധ കമ്മിറ്റികളുടെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥി ആയി ബഹ്റൈന്‍ ക്നാനായ യാക്കോബായ പള്ളി വികാരി ഫാ. സണ്ണി ജോര്‍ജ്, സന്നിഹിതനായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, സംഗീതവും നൃത്തവും നാടകവും ആഘോഷത്തിന് വര്‍ണ്ണശബളത നല്‍കി. ചടങ്ങിന്‍്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്ന സമ്മാന ദാനങ്ങള്‍, പ്രത്യേക കേക്ക് കട്ടിങ് സെറിമണി, ലേലം എന്നിവ ആഘോഷത്തെ കൂടുതല്‍ മനോഹരമാക്കി. സഞ്ജു ജോര്‍ജ് (വൈസ് പ്രസിഡന്‍്റ്) സ്വാഗതം പറഞ്ഞു. ജിന്‍സി ടോണി (സെക്രട്ടറി) പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ഭാവി പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. സംഗമം അംഗങ്ങള്‍ക്കിടയിലെ സ്നേഹവും ഐക്യവും പുതുക്കാന്‍ വലിയ അവസരമായി മാറി. ജോയി ഫിലിപ്പ് (ട്രഷറര്‍) നന്ദി പറഞ്ഞു.
ബഹ്റൈന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ (ബി.കെ.സി.എ) വാര്‍ഷികാഘോഷം
