അനുഗ്രഹപ്രഭ ചൊരിഞ്ഞ് ബെന്‍സന്‍വില്‍ ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. 

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ പതിനഞ്ച് മാലാഖാക്കുത്തുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടും മനോഹരവും ചിട്ടയായ ക്രമീകരണം കൊണ്ടും തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണം ഏറെ ശ്രദ്ധേയമായി. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായോടൊപ്പം വികാരി ഫാ.തോമസ് മുളവനാല്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടില്‍, കൈപ്പുഴ സെന്റ് ജോര്‍ജ് ഫെറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, അസി.വികാരിമാരായ ഫാ. ബിന്‍സ് ചേത്തലില്‍,ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ സഹ കാര്‍മ്മികരായി തിരുകര്‍മ്മത്തില്‍ പങ്കെടുത്തു. പുതിയ ദൈവാലയത്തിലേക്ക് മാറ്റപ്പെട്ടതിന് ശേഷമുളള രണ്ടാമത്തെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്‌സിക്യുട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍, മതബോധന അദ്ധ്യാപകരായ ആന്‍സി ചേലയ്ക്കല്‍, മഞ്ജു ചകിരിയാംതടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം സമാന്ത കണ്ടാരപ്പളളില്‍, ആന്റണി കരിമ്പുംകാലായില്‍, ജേക്കബ് മൂന്നുപറയില്‍, ആഡലിന്‍ വെള്ളാപ്പിള്ളില്‍, സെമീറ വെള്ളാപ്പിള്ളില്‍, ബെഞ്ചമിന്‍ മലേമുണ്ടയ്ക്കല്‍, റൈലി മലേമുണ്ടയ്ക്കല്‍, എമ്മലൈന്‍ കുളത്തില്‍കരോട്ട്, അമായ പുഴക്കരോട്ട് , ജെനീസ് കരുനാട്ട്, ആലിസന്‍ മുണ്ടുപാലത്തിങ്കല്‍, നാഡ്‌ലിന്‍ പുതുശ്ശേരില്‍, നോവ വഞ്ചിപ്പുരയ്ക്കല്‍, ജെസ്വിന്‍ ഒറവക്കുഴിയില്‍, നോവ ഈന്തുംകാട്ടില്‍, എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ദൈവാലയ ഹാളില്‍ കുട്ടികള്‍ക്ക് സ്വീകരണവും കലാപരിപാടികളും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ഇടവക ദൈവജനം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യദിനത്തിനായി ഒരുങ്ങിയതിന് കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പ്രത്യേകം നന്ദി പറഞ്ഞു.
ലിന്‍സ് താന്നിച്ചുവട്ടില്‍PRO
Previous Post

ക്‌നാനായ റീജിയണല്‍ കോണ്‍ഫ്രണ്‍സ് ഡാളസ്സില്‍

Next Post

വേറിട്ട അനുഭവമായി ‘അമ്മത്തൊട്ടില്‍’

Total
0
Share
error: Content is protected !!