കരുതലായി ബെന്‍സന്‍വില്‍ ഇടവക യുവദമ്പതിമാര്‍

ചിക്കാഗോ: ബെന്‍സെന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ വ്യത്യസ്തമായ പരിപാടികള്‍കൊണ്ട് ശ്രദ്ധ നേടുന്നു.19 യുവ ദമ്പതികള്‍ കാരുണ്യത്തിലും കരുതലിലും കോര്‍ത്തിണക്കി തിരുനാളിന് വ്യത്യസ്ത പരിപാടികള്‍ ഒരുക്കുന്നു. പാവങ്ങള്‍ക്കുള്ള കരുതലിന്റെ ഭാഗമായി അവശ്യസാധനങ്ങള്‍ ശേഖരിച്ച് ഫുഡ് ഡ്രൈവ് ഒരുക്കുന്നു. ഇതിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തിരുന്നാള്‍ ദിവസങ്ങളില്‍ ഫുഡ് ഡ്രൈവ് പ്രോഗ്രാമിനുള്ള ക്രമീകരണങ്ങള്‍ തിരുന്നാള്‍ കമ്മിറ്റി ഒരുക്കി. യുവദമ്പതികളുടെ പ്രവര്‍ത്തനത്തെ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പ്രശംസിച്ചു.

 

Previous Post

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ സ്വീകരിക്കാനൊരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക.

Next Post

കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ചു.

Total
0
Share
error: Content is protected !!