ഉള്ളിലെ നന്മ വളര്‍ത്തി ജീവിതത്തില്‍ വിജയീകളാകുക- ജോണ്‍ കുര്യാക്കോസ്

ജീവിത വിജയത്തിന് കുറുക്കു വഴികള്‍ ഇല്ലെന്നും, കഠിനാധ്വാനവും ഈശ്വര ചിന്തയും കൈമുതലാക്കി പ്രവര്‍ത്തിച്ചാല്‍, നാടിനെ നന്മയില്‍ വളര്‍ത്തുന്ന നല്ല മനുഷ്യരാകാന്‍ കഴിയും എന്നും, ഡെന്റല്‍ കെയര്‍ ഡെന്റല്‍ ലാബ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ശ്രീ ജോണ്‍ കുര്യാക്കോസ് പറഞ്ഞു. കോട്ടയം ബിഷപ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ കോളേജിലെ 2025 വര്‍ഷത്തിലെ ബിരുദദാന ചടങ്ങില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഗ്രാജുവേഷന്‍ ചടങ്ങിന്റെ ഔപചാരികമായ തുടക്കം കോട്ടയം അതിരൂപത വികാരി ജനറല്‍ പെരിയ ബഹുമാനപ്പെട്ട ഫാ. തോമസ്സ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ. തോമസ് കെ വി സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

ബി സി എം കോളേജിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്ന ഒരു ദിനമാണ് ഇന്ന് എന്ന് ഫാദര്‍ തോമസ് ആനിമൂട്ടില്‍ പ്രസംഗത്തില്‍ പ്രതിപാദിച്ചു.

ബിരുദദാന ചടങ്ങില്‍ കോളേജ് പ്രോ മാനേജര്‍ ഡോ. ടി എം ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, മിസ് ലിന്‍ഷ മറിയം സക്കറിയ, മിസ് ഹൃദ്യാ കെ സി തുടങ്ങിയവര്‍ സംസാരിച്ചു.

റാങ്കി ജേതാക്കളും, എ പ്ലസ് ജേതാക്കളും ഉള്‍പ്പെടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എല്ലാ വിദ്യാര്‍ത്ഥി കളെയും ഈ അക്കാദമിക ചടങ്ങില്‍ ആദരിച്ചു.

കോളേജ് അങ്കണത്തില്‍ നിന്നും രാവിലെ ഒമ്പത് മുപ്പത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ എഴുനൂറിലധികം പേര്‍ ബിരുദദാന ചടങ്ങില്‍ പങ്കാളികളായി.

Previous Post

അമനകര: നാരമംഗലത്ത് എന്‍.കെ ജോണ്‍

Next Post

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വലവൂരുമായി ധാരണാപത്രം (MoU) ഒപ്പുവച്ചു.

Total
0
Share
error: Content is protected !!