ബിസിഎം കോളേജും ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസും തമ്മില്‍ ധാരണപത്രം ഒപ്പുവച്ചു

ബിസിഎം കോളേജും KSCSTE ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസും (SRIBS) തമ്മില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സഹകരിച്ചു നടത്തുന്നതിനായി ധാരണപത്രം ഒപ്പുവച്ചു. SRIBS ഡയറക്ടര്‍ ഡോ. സുരേഷ് സി. എച്., ബിസിഎം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. തോമസ് കെ. വി., കോളേജ് ബര്‍സര്‍  ഫാ. ഫില്‍മോന്‍ കളത്ര എന്നിവര്‍ ചേര്‍ന്ന് ധാരണപാത്രം ഒപ്പുവെക്കുകയും അതിന്റെ ഭാഗമായി ദേശീയ ഗണിത ശാസ്ത്രദിനാഘോഷം ബിസിഎം കോളേജില്‍ വച്ചു സംഘടിപ്പിക്കുകയും ചെയ്തു. ഇന്റര്‍ കോളേജിയേറ്റ് ഗണിത ശാസ്ത്ര ക്വിസ് മത്സരവും ഗണിത ശാസ്ത്ര പ്രഭാഷണവും സംഘടിപ്പിച്ചു. കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (RIT) അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലിജു അലക്‌സ് ക്വിസ് മത്സരം നയിച്ചു. SRIBS പോസ്റ്റ് ഡോക്ടരല്‍ ഫെല്ലോ ഡോ. ശ്രീജിത്ത് എം. എം. പ്രഭാഷണം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ്, കോളേജ് ഗണിതശാസ്ത്ര വിഭാഗം മേധാവി മിസ്. ആന്‍ ജോണ്‍സ്, ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനു വര്‍ഗീസ്, SRIBS പോസ്റ്റ് ഡോക്ടരല്‍ ഫെല്ലോ ഡോ. ഈപ്പന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Previous Post

സപ്തദിന ക്യാമ്പില്‍ ക്ലാസ്സ് നടത്തി,

Next Post

ന്യൂയോര്‍ക്ക്: കട്ടച്ചിറ പറമ്പേട്ട് തോമസ് ജോസഫ്

Total
0
Share
error: Content is protected !!