കോട്ടയം:- ബി.സി.എം. കോളേജില്‍ പ്രൊഫ കണ്ടോത്ത് അനുസ്മരണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി. യുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ സമ്മേളനം കോളേജ് മാനേജര്‍ വഫാ. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ കോളേജ് മുന്‍ പ്രിന്‍സി പ്പാള്‍ പ്രൊഫ ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രൊഫ. കണ്ടോത്ത് ചെയര്‍ ഫോര്‍ മൈഗ്രേഷന്‍ മൈഗ്രേഷന്‍ സ്റ്റഡീസിന്‍്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ അനില്‍ സ്റ്റീഫന്‍, ജെറി മാത്യൂസ്, റെജി തോമസ് ഫാ ബൈജു മാത്യു, ഡോ. നവീന ജെ. നരിതൂക്കില്‍, സി. ഗ്രേസ്ന, ആന്‍സി സിറിയക്, ലക്ഷ്മി നയന എന്നിവര്‍ പ്രസംഗിച്ചു.
പ്രസംഗ മത്സരത്തില്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ എവാന്‍ജെലിന്‍ ലിജോ (സെന്‍്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കടുത്തു രുത്തി), ആഷേര്‍ ജോസഫ് (സെന്‍്റ് ആന്‍സ് ഡയര്‍ സെക്കന്‍ഡറി സ്കൂള്‍, കുര്യ നാട്), മിഥില്‍ ഉണ്ണികൃഷ്ണന്‍ (സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്. എച്ച്. മൗണ്ട്) എന്നിവര്‍ക്ക് ബി.സി.എം. കോളേജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര സമ്മാനം നല്കി.





