വേനല്‍ അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷഭരിതമായി വിവിധ വിഷയങ്ങളില്‍ അറിവ് നേടാനും മധുരമായ ഓര്‍മ്മകള്‍ സമ്പാദിക്കാനും കോട്ടയം ബി.സി.എം കോളേജ് ജെസിഐ കോട്ടയം സൗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു സമ്മര്‍ ക്യാംപ് ”മാമ്പഴക്കാലം @ ബിസിഎം കോളേജ്”. മെയ് 5ന് തുടങ്ങി മെയ് 9ന് അവസാനിക്കുന്ന ക്യാംപില്‍ 12 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ. ആര്‍ട്ട്‌സ് & ക്രാഫ്റ്റ്‌സ്, തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പ്, മണി മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് ക്ലാസ്സുകള്‍, കരിയര്‍ ഗൈഡന്‍സ്, പബ്ലിക് സ്പീക്കിംഗ്, സെല്‍ഫ് എസ്റ്റിം ക്ലാസ്സുകള്‍, ഫയര്‍ & സേഫ്റ്റി, ഫസ്റ്റ് എയ്ഡ് ക്ലാസ്സുകള്‍, സ്‌ട്രെസ് ബസ്റ്റര്‍സ്, കൂടാതെ അനേകം ആക്ടിവിറ്റീസും മത്സരങ്ങളും. ഏപ്രില്‍ 20നകം രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്, വിളിക്കുക:- 7403152755, 8891028445, 9846683495 (WhatsApp).