കോട്ടയം ബി.സി.എം കോളജും ജെ.സി.ഐ കോട്ടയം സൗന്തും ചേര്‍ന്ന് സംഘടിപ്പിച്ച സ്കൂള്‍ കുട്ടികള്‍ക്കായുള്ള വ്യക്തിത്യ വികസന സമ്മര്‍ ക്യാമ്പ് ‘മാമ്പഴക്കാലം @ബിസിഎം കോളജ്’ മെയ് ഒന്‍പതിന് കോട്ടയം ബിസിഎം കോളജില്‍ സമാപിച്ചു. ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, ഡോ. പൊന്നു ലിസ് മാളിയേക്കല്‍, കോട്ടയം ജെസിഐ സൗത്തിലെ റിനിറ്റ് ജോണ്‍, സി.എ. അന്നു ജോണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. മെയ് അഞ്ചിന് ആരംഭിച്ച ക്യാമ്പില്‍ നാല്പ്പതിമൂന്ന് കുട്ടികള്‍ പങ്കെടുത്തു.




