ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ ഇടവകയില്‍ 56 വയസിനു മുകളില്‍ പ്രായമുള്ളവരുടെ സംഘടനയായ ബാരെക്മോര്‍ ഫെല്ലോഷിപ് ക്രിസ്മസ് ആഘോഷങ്ങളോടെ കൂട്ടായ്മ നടത്തി. പ്രസിഡന്റ് സിബി ഐക്കരത്തുണ്ടതിലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ രക്ഷാധികാരികൂടിയായ ഇടവക വികാരി ഫാ. ലൂക്ക് കരിമ്പില്‍ സന്ദേശം നല്കി. സെക്രട്ടറി സാബു കരിശ്ശേരില്‍ ട്രഷറാര്‍ രാജു പുളിക്കല്‍ എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് നേതൃത്വം നല്കി. ജന്മദിനാഘോഷവും വിവിധ മത്സരങ്ങളും ഭാഗ്യശാലിയെ കണ്ടെത്തലും കലാപരിപാടികളും സ്നേഹവിരുന്നും യോഗത്തിന് മാറ്റ് കൂട്ടി. ഇടവകയിലെ മുതിര്‍ന്ന പൗരന്മാരുടെ ആല്മീയവും ശാരീരികവും മാനസികവുമായ ഉയര്‍ച്ചക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളും പരസ്പര ഷേമവും മറ്റും ലക്ഷ്യമായാണ് ഈ കൂട്ടായ്മ രൂപീകൃതമായിരിക്കുന്നത്.






