ബാംഗ്ളൂര്‍ : സ്വര്‍ഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സ്വര്‍ഗ്ഗറാണി പള്ളിയുടെ ശില്‍പിയും കോട്ടയം അതിരൂപതയുടെ മുന്‍ വികാരി ജനറാളുമായിരുന്ന മോണ്‍. ജേക്കബ് കൊല്ലാപറമ്പിലിന്‍്റെ സ്മരണാര്‍ത്ഥം ദുബാക്ഷിപാളയ സെന്‍്റ് ആന്‍്റണീസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് സ്പോര്‍ട്സ് മത്സരം നടത്തി. സെന്‍്റ് ആന്‍്റണീസ് സ്കൂള്‍ ഇന്‍ചാര്‍ജ് ഫാ.അനില്‍ കപ്പൂച്ചിന്‍ ഉദ്ഘാടനം ചെയ്തു.സ്വര്‍ഗ്ഗറാണി ഇടവകയില്‍ നിന്ന് മുന്നൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു. . വിവിധ കായികമത്സരങ്ങളും വടംവലി മത്സരവും നടത്തി. ഫൊറോന വികാരി ഫാ.ഷിനോജ് വെള്ളായിക്കല്‍.ഫാ. സ്റ്റീഫന്‍ കൊളക്കാട്ടുക്കുടി, ഫാ.തോമസ് താഴത്ത് വെട്ടത്ത്, സ്വര്‍ഗ്ഗറാണി വിസിറ്റേഷന്‍ കോണ്‍വെന്‍്റ് സുപ്പീരിയര്‍ സി. സോളി എസ.വി.എം , ജൂബിലി കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജോമി തെങ്ങനാട്ട്, സ്പോര്‍ട്സ് കമ്മറ്റി കണ്‍വീനര്‍ സിബി കൊച്ചുപറമ്പില്‍, മറ്റ് ജൂബിലി കമ്മിറ്റി കണ്‍വീനര്‍മാര്‍, സ്പോര്‍ട്സ് കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രസിഡന്‍്റുമാര്‍, മതബോധന അദ്ധ്യാപകര്‍, എന്നിവര്‍ നേതൃത്വം നല്കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. ഏറ്റവും കൂടുതല്‍ പോയിന്‍്റ് നേടിയ ഗ്രൂപ്പിന് മോണ്‍. ജേക്കബ് കൊല്ലാപറമ്പില്‍ മെമ്മോറിയല്‍ ട്രോഫികളും നല്കി.
സില്‍വര്‍ ജൂബിലി കായിക മാമ്മാങ്കം നടത്തി





