കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടെക്‌നോളജി ഡിപാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുകേഷനും സെന്റര്‍ ഫോര്‍ വിമന്‍സ് വെല്‍ഫയര്‍ ആന്റ് സോഷ്യല്‍ എംപവര്‍മെന്റും സംയുക്തമായി നവംബര്‍ 20 ,21 തീയതികളില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷനിലെ സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപക വിദ്യാര്‍ഥിനി മിസ്. ജ്വാലാ തോമസ് മികച്ച പേപ്പര്‍ അവതരണത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ‘Gender Sensitivity in Teacher Education Institutions: Pathways Towards SDG 5’ എന്ന വിഷയത്തില്‍ ആണ് പേപ്പര്‍ അവതരിപ്പിച്ചത്. പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ഫിസിക്കല്‍ സയന്‍സ് വിഭാഗം അദ്ധ്യാപകന്‍ ഡോ. പ്രശാന്ത് മാത്യുവിന്റെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ആണ് പേപ്പര്‍ തയ്യാറാക്കിയത്. കോണ്‍ഫറന്‍സില്‍ 60 പേപ്പര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കപ്പെട്ടു, അതില്‍ ആറു പേപ്പറുകള്‍ മികച്ച പ്രസന്റേഷന്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു.






