യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ജൂബിലി ആഘോഷത്തിന്റെ നിറവില്‍ നിന്നുകൊണ്ട്, അരീക്കര ഇടവകയിലെ വിശ്വാസ പരിശീലകരായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷവും പ്രേഷിത റാലിയും സംഘടിപ്പിച്ചു.
ഇടവക വികാരി ഫാദര്‍ കുര്യന് ചൂഴുക്കുന്നേലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
വിശ്വാസ പരിശീലനത്തിലൂടെ, ക്രിസ്തുവിനെ അടുത്ത് അറിയുവാനും, ക്രിസ്തുവിന്റെ ജീവിത മാതൃക മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്കുവാനും എല്ലാവര്ക്കും കടമയുണ്ടെന്നും, വികാരിയച്ചന് വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്കി. തുടര്‍ന്ന് നടന്ന പ്രേക്ഷിത റാലിയില്‍ നൂറുകണക്കിന് വിശ്വാസ പരിശീലകരായ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. ഇടവകയിലെ വേദപാഠം പ്രിന്‍സിപ്പാള്‍ ജോസ് പാണ്ടിയാംകുന്നേല്‍, സിസ്റ്റര്‍ ഹര്‍ഷ, സ്റ്റെഫിന് അമ്മായികുന്നേല്‍, ഇടവകയിലെ മതാധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ഇടവകയിലെ തിരുബാലസഖ്യം, ചെറുപുഷ്പ മിഷന് ലീഗ്, കെസിവൈഎല്‍, സംഘടനകളുടെ പ്രതിനിധികള്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.






