അരീക്കര ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്നേഹവിരുന്ന് ഒരുക്കി. ക്നാനായ സമുദായത്തിന്റെ പൈതൃക ഭക്ഷണമായ പിടിയും കോഴിക്കറിയുമാണ് ആയിരത്തോളം വരുന്ന ഇടവകാംഗങ്ങള്‍ക്കായി ഒരുക്കിയത്.
ഇടവകയിലെ ജൂബിലി ആഘോഷ പരിപാടികളുടെ ഫുഡ് കമ്മിറ്റിയുടെയും, ഇടവകയിലെ കെ സി ഡബ്ലിയു എ, സംഘടനയുടെ നേതൃത്വത്തിലും, ഇടവകാംഗങ്ങളുടെ കൂട്ടായ്മയിലുമാണ് സ്നേഹവിരുന്ന് ഒരുക്കിയത്.
ഇടവകയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും സ്നേഹവിരുന്ന് ഒരുക്കുന്നതിനായി അംഗങ്ങള്‍ ഒഴുകിയെത്തി.
200 ഓളം പേര് ഒരുമിച്ച് ചേര്‍ന്നാണ് സ്നേഹവിരുന്ന് ഒരുക്കിയത്. ഇതില്‍ ഭൂരിഭാഗവും വനിതകള്‍ ആയിരുന്നു.
ഇടവകാംഗങ്ങളുടെ വിശ്വാസ തീക്ഷ്ണതയും, സ്നേഹ കൂട്ടായ്മയും, ഐക്യവും വിളിച്ചോതുന്നതായിരുന്നു സ്നേഹവിരുന്ന് ഒരുക്കല്‍ എന്ന് വികാരി ഫാദര്‍ കുര്യന് ചൂഴുകുന്നേല്‍ പറഞ്ഞു.
ജൂബിലി ആഘോഷ കമ്മിറ്റികളുടെ കണ്‍വീനര്‍ എബ്രഹാം കൊണ്ടാടം പടവില്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സൈമണ്‍ പരപ്പനാട്ട്, കൈകാരന്മാരായ ജോമോന് ചകിരിയില്‍, ജെയിംസ് ചിറക്കുഴി പുത്തന്‍പുരയില്‍, സണ്ണി വെട്ടത്ത് കണ്ടത്തില്‍, എബ്രഹാം തോട്ടപ്പള്ളില്‍, ഷാജു തോട്ടിക്കാട്ട്, ജയ്മോന് ഉറുമ്പേല്‍, കെ സി ഡബ്ലിയു എ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.





