കോട്ടയം: അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത തിരുബാലസഖ്യവുമായി സഹകരിച്ച് കുട്ടികള്‍ക്കായി കളറിംഗ് മത്സരം നടത്തുന്നു. ഓഗസ്റ്റ് 16 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മത്സരം. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളും കാറ്റഗറി രണ്ടില്‍ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളുമാണ് പങ്കെടുക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 1 ന് മുമ്പായി 6282866423 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്നാം സമ്മാനം 1500/- രൂപയും രണ്ടാം സമ്മാനം 1250/- രൂപയും മൂന്നാം സമ്മാനം 1000/- രൂപയും നല്‍കും. കൂടാതെ രണ്ട് കാറ്റഗറിയിലുമുള്ള മൂന്ന് പേര്‍ക്ക് 500/- രൂപ വീതം പ്രേത്സാഹനസമ്മാനവും ഉണ്ടാവും. ഒരു ഇടവകയില്‍ നിന്ന് ഓരോ കാറ്റഗറിയില്‍ ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും പങ്കെടുക്കാം.
അപ്നാദേശ് – തിരുബാലസഖ്യം കളറിംഗ് മത്സരം





