കോട്ടയം: അപ്നാദേശിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അതിരൂപത തിരുബാലസഖ്യവുമായി സഹകരിച്ച് കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് മത്സരത്തില്‍ 200-ഓളം കുട്ടികള്‍ സംബന്ധിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ മെറീസ മറിയം മാത്യു മണക്കാട് ഒന്നാം സ്ഥാനവും ജോവാന ജിംസണ്‍ മാറിടം രണ്ടാം സ്ഥാനവും അഹാന തെരേസാ സിജോ മൂന്നാം സ്ഥാനവും നേടി.
പ്രോത്സാഹന സമ്മാനത്തിന് ഇവാന ആന്‍ സിജോ (പയസ്മൗണ്ട്), അമിയ മരിയ ഷെറിന്‍ (കല്ലറ പുത്തന്‍), അന്ന മരിയ ലിജു (ഞീഴൂര്‍) എന്നിവര്‍ അര്‍ഹരായി.
സീനിയര്‍ വിഭാഗത്തില്‍ ടോം ജോണ്‍ മാറിക ഒന്നാംസ്ഥാനവും അമേയ സിറിള്‍ മേമ്മുറി രണ്ടാംസ്ഥാനവും, ജോനാഥന്‍ അബ്രഹാം ലൂക്കോസ് മേമ്മുറി മൂന്നാംസ്ഥാനവും നേടി. പ്രോത്സാഹന സമ്മാനത്തിന് ആന്‍ഡ്രിയ അല്‍ഫോന്‍സാ പാച്ചിറ, എയ്ഞ്ചല്‍ റ്റിജു കല്ലിശ്ശേരി, ജെറോം ചാക്കോ ഈസ്റ്റ് നട്ടാശ്ശേരി എന്നിവര്‍ അര്‍ഹരായി. സമ്മേളനത്തില്‍ ചൈതന്യ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ.ഡോ. മാത്യു കുരിയത്തറ സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിരുബാലസഖ്യം സിസ്റ്റര്‍ അഡൈ്വസര്‍ സി. ഡിവിന എസ്.വി.എം സ്വാഗതവും അപ്നാദേശ് ന്യൂസ് എഡിറ്റര്‍ പി.സി. കുര്യാക്കോസ് നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി, സി. ഡിവിന എസ്.വി.എം., സി. എലിസബത്ത് എസ്.വി.എം., സി. ഗ്ലോറിയ എസ്.വി.എം., സി. സോണിയ എസ്.വി.എം. എന്നിവര്‍ നേതൃത്വം നല്കി.







