പുന്നത്തുറ :പുന്നത്തറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദിയുടെ ഭാഗമായി സവിശേഷ സിദ്ധിയുള്ള കുട്ടികളുടെ സംഗമം ‘അമ്മത്തൊട്ടില്‍ ‘എന്ന പേരില്‍ നടത്തപ്പെട്ടു. പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട സംഗമം കെ.സി.സി അതിരൂപതാ പ്രസിഡണ്ട് ബാബു പറമ്പടത്തു മലയില്‍ ഉദ്ഘാടനം ചെയ്തു. സവിശേഷ സിദ്ധിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുന്‍പിലേക്ക് കൊണ്ടുവരേണ്ടത് അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.പുന്നത്തറ പഴയ പള്ളി വികാരി ഫാ.ജെയിംസ് ചെരുവില്‍ അധ്യക്ഷന്‍ ആയിരുന്നു.ഏറ്റുമാനൂര്‍ സാന്‍ ജോസ് വിദ്യാലയ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുപമ എസ് ജെ സി യേ സംഗമത്തില്‍ ആദരിച്ചു.ഇത്തരത്തില്‍ ഒരു പരിപാടി തന്റെ അനുഭവത്തില്‍ ആദ്യമാണെന്നും ഇതിന് നേതൃത്വം കൊടുത്തവരെ പ്രത്യേകം അഭിനന്ദിക്കുന്ന തായും സിസ്റ്റര്‍ പറഞ്ഞു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് സിസ്റ്റര്‍ അനുപമ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കിടങ്ങൂര്‍ ,അയര്‍ക്കുന്നം പഞ്ചായത്തുകളിലെ സവിശേഷ സിദ്ധിയുള്ള കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.മജീഷ്യന്‍ ബെന്‍ കുറവലങ്ങാടിന്റ മാജിക് ഷോയും നടത്തപ്പെട്ടു





