പുന്നത്തുറ: മാര്‍ മാക്കീല്‍ ബോര്‍ഡിംഗില്‍ 8-ാം ക്ലാസിലേക്ക് (2025-2026) കോട്ടയം അതിരൂപതയില്‍പ്പെട്ട സമര്‍ത്ഥരും സാമ്പത്തികശേഷി കുറഞ്ഞവരുമായ പെണ്‍കുട്ടികള്‍ക്ക് അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു. നാട്ടിലുള്ളവര്‍ക്ക് അപേക്ഷാഫോറം പുന്നത്തുറയിലുള്ള മാര്‍ മാക്കീല്‍ ബോര്‍ഡിംഗില്‍നിന്നും മലബാറിലുള്ളവര്‍ക്ക് അവരവരുടെ സമീപത്തുള്ള വിസിറ്റേഷന്‍ മഠത്തില്‍നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഏപ്രില്‍ 20-ന് മുമ്പായി സി. സുപ്പീരിയര്‍, മാര്‍ മാക്കീല്‍ ബോര്‍ഡിംഗ്, പുന്നത്തുറ ഈസ്റ്റ് പി.ഒ., കിടങ്ങൂര്‍ എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. ഫോണ്‍: 6238828529, 9111045526.

