മള്ളൂശ്ശേരി ഇടവക അംഗം തൈത്തറയില്‍ സജി -മോളി ദമ്പതികളുടെ മകന്‍ ഏബല്‍ സജി സ്കൂള്‍തലത്തിലും കോട്ടയം ഉപജില്ല തലത്തിലും നടത്തപ്പെട്ട കലോത്സവത്തില്‍ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും എ ഗ്രേഡോടെ ഫസ്റ്റും കോട്ടയം ജില്ലാതലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കി.കോട്ടയം സി.എം.എസ് കോളജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. ഏബലിനെ ഇടവക സമൂഹം ഉപഹാരം നല്‍കി ആദരിച്ചു.






