മോണ്‍.ഫിലീപ്പൊ ചമ്പനേല്ലി, പൗരസ്ത്യസഭകള്‍ക്കയായുള്ള സംഘത്തിന്റെ പുതിയ ഉപകാര്യദര്‍ശി

വത്തിക്കാന്‍: വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിലെ പൊതുകാര്യവിഭാഗത്തില്‍ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മോണ്‍സിഞ്ഞോര്‍ ഫലീപ്പൊ ചമ്പനേല്ലി പൗരസ്ത്യസഭകള്‍ക്കയായുള്ള സംഘത്തിന്റെ ഉപകാര്യദര്‍ശിയായി തിങ്കളാഴ്ച നിയമിതനായി.
തിങ്കളാഴ്ചയാണ് (15/04/24) ഈ നിയമന ഉത്തരവുണ്ടായത്. വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിലെ പൊതുകാര്യവിഭാഗത്തില്‍ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മോണ്‍സിഞ്ഞോര്‍ ചമ്പനേല്ലി.

ഇറ്റലി സ്വദേശിയായ അദ്ദേഹം നൊവാറ എന്ന സ്ഥലത്ത് 1978 ജൂലൈ 30-ന് ജനിച്ചു. 2003 ജണ്‍ 21-ന് ഗുരുപ്പട്ടം സ്വീകരിച്ച മോണ്‍സിഞ്ഞോര്‍ ചമ്പനേല്ലി ദൈവവിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടിയതിനു ശേഷം നയന്ത്രപരിശീലനത്തിനായി പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ ചേരുകയും 2009 ജൂലൈ 1-ന് പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രവിഭാഗത്തില്‍ പ്രവേശിക്കുകയും ചെയ്തു.

ജോര്‍ജിയ, അര്‍മേനിയ, അസെര്‍ബൈജാന്‍, ബെലാറുസ് എന്നിവടങ്ങളില്‍ പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രകാര്യാലയങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

 

 

Previous Post

കോട്ടയം: സി. തെരേസമ്മ കളത്തില്‍ SVM

Next Post

VATICAN Musings

Total
0
Share
error: Content is protected !!