ആരോഗ്യദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് ആരോഗ്യ സംരക്ഷണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ആരോഗ്യമുള്ള ജനസമൂഹമാണ് നാടിന്റെ പുരോഗതിയുടെ നട്ടല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിത ശൈലിയിലൂടെ മാത്രമേ ആരോഗ്യ സംരക്ഷണം സാധ്യമാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യസംരക്ഷണവും ജീവിത ശൈലി രോഗങ്ങളും എന്ന വിഷയത്തില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ക്യാഷ്വാലിറ്റി ഇന്‍ ചാര്‍ജ്ജ് ഡോ. നിത്യ പുരുഷന്‍ സെമിനാര്‍ നയിച്ചു. കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

 

Previous Post

പയസ്മൗണ്ട്: ഓക്കാട്ട് മത്തായി

Next Post

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സമൂഹ നന്മക്ക് : മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!