ഡോക്ടറേറ്റ് ലഭിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കര്‍ണ്ണാടക, സുറത്കല്‍, വാട്ടര്‍ റിസോഴ്സ്സ് ആന്‍ഡ് ഓഷ്യന്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്മെന്‍്റില്‍ നിന്നും “മറൈന്‍ സ്ട്രക്ചേര്‍സ്” എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ടോം ഏലിയാസ്. ചിങ്ങവനം സെന്‍റ് ജോണ്‍സ് ക്നാനായ മലങ്കര ഇടവക, പൂവത്തുംമൂട്ടില്‍ പരേതനായ പി. എസ്. ഏലിയാച്ചന്‍്റെയും, സാലിക്കുട്ടി തോമസിന്‍്റെയും (ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, താലൂക് ഹോസ്പിറ്റല്‍, പാമ്പാടി) മകനാണ്. കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീറിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും “കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എഞ്ചിനീറിങ്ങില്‍ ” ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഗവേഷണ ഫലങ്ങള്‍ നാല് പ്രമുഖ അന്താരാഷ്ര്ട ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്പ്രിങ്ങര്‍ നേച്ചര്‍ പ്രസിദ്ധീകരിക്കുന്ന “”സയന്‍്റിഫിക് റിപ്പോര്‍ട്സ് ‘ എന്ന ജേര്‍ണല്‍ 2022 ല്‍ ആഗോള തലത്തില്‍ പുറത്തിറക്കിയ മികച്ച 100 പേപ്പറുകളുടെ പട്ടികയില്‍ ടോമിന്‍്റെ ഗവേഷണ പേപ്പറും ഇടം നേടിയിരുന്നു.

Previous Post

ഗോള്‍ഡ് മെഡല്‍ ലഭിച്ചു

Next Post

രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ കുരിശിന്റെ വഴിയേ

Total
0
Share
error: Content is protected !!