മെല്‍ബണില്‍ ലേലംവിളി മഹാമഹം ആരംഭിച്ചു.

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാര്‍ത്ഥം, ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണിസ് കത്തോലിക്കാ പള്ളി അങ്കണത്തില്‍വെച്ച്, ക്‌നാനായ കര്‍ഷകശ്രീ മല്‍സരാര്‍ത്ഥിയായ ശ്രീ. ജെയിംസ് മണിമലയുടെ കൃഷിയിടത്തില്‍നിന്നും വിളവെടുത്ത, മൂന്നരയടി നീളമുള്ള ചൊരയ്ക്ക, വാശിയേറിയ ലേലംവിളിക്കൊടുവില്‍, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ശ്രീ. ഷിനോയ് മഞ്ഞാങ്കല്‍ വിളിച്ചെടുത്ത്, ലേലം വിളികള്‍ക്ക് തുടക്കം കുറിച്ചു. രണ്ടാമത് ലേലം വിളിയില്‍, രണ്ടരയടി നീളമുള്ള ചൊരയ്ക്ക, ശ്രീ. സ്റ്റീഫന്‍ തെക്കേകൗന്നുംപാറയില്‍ വിളിച്ചെടുത്തു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പത്താം വാര്‍ഷികാലോഷങ്ങളുടെ ഭാഗമായി, എല്ലാ ഞായറാഴ്ചകളിലും, നോബിള്‍ പാര്‍ക്ക് പള്ളിയിലും ഫോക്‌നര്‍ പള്ളിയിലും വെച്ച്, ലേലം വിളിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത് . ഇടവകാംഗങ്ങള്‍ സ്വഭവനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന, ലേലം വിളി സാധനങ്ങള്‍, കൈക്കാരന്‍മാരായ ആശിഷ് സിറിയക് വയലിലിനെയോ, നിഷാദ് പുലിയന്നൂരിനെയോ, സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടിലിനെയോ, പാരിഷ് കൗണ്‍സില്‍ അംഗങ്ങളേയോ ഏല്‍പ്പിക്കണം.

നോബിള്‍ പാര്‍ക്ക് പള്ളിയില്‍ മനോജ് മാത്യൂ വള്ളിത്തോട്ടവും, ഫോക്‌നര്‍ പള്ളിയില്‍ ശ്രീ. സിജു അലക്‌സ് വടക്കേക്കരയും കോര്‍ഡിനേറ്റര്‍മാരായി, അവരുടെ നേതൃത്വത്തിലാണ് ലേലം വിളികള്‍ സംഘടിപ്പിക്കുന്നത്.

ദൈവം കനിഞ്ഞുനല്‍കിയ എല്ലാ നന്‍മകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടും, ഈ ദശാബ്ദി വര്‍ഷത്തില്‍, ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാനുമായി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിച്ചു ഒരുങ്ങാമെന്നും,
എല്ലാ ഇടവകാംഗങ്ങളും, കുറഞ്ഞ പക്ഷം, ഒരു സാധനമെങ്കിലും ലേലം വിളിയ്ക്കായി നല്‍കുകയും, ഒരു സാധനമെങ്കിലും ലേലത്തില്‍ വിളിച്ചെടുത്ത്, ഈ മഹാമഹത്തില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും, ഇടവക വികാരി റവ ഫാ: അഭിലാഷ് കണ്ണാമ്പടത്തില്‍ അറിയിച്ചു.

ഷിനോയ് മഞ്ഞാങ്കല്‍
ജനറല്‍ കണ്‍വീനര്‍

 

Previous Post

ഉഴവൂര്‍ കോളജില്‍ ലാംഗ്വേജ് ലാബ് ഉദ്ഘാടനം നടത്തി

Next Post

Archdiocese of Kottayam K.C.S. L  Anniversary Conducted

Total
0
Share
error: Content is protected !!