കര്‍ഷക അവഗണന, ‘കക്കുകളി’ നാടകം: കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ വൈദിക – അല്മായ സമിതി അപലപിച്ചു

കണ്ണൂര്‍: മലയോര കര്‍ഷകരോടുള്ള അവഗണനയിലും സന്യസ്ത ജീവിതത്തോടും കാണിക്കുന്ന അവഹേളനത്തിലും കോട്ടയം അതിരൂപത മലബാര്‍ റീജിയന്‍ വൈദിക-അല്മായ സമിതി അപലപിച്ചു. ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വരിച്ചു. ജനവാസ പ്രദേശങ്ങളിലുള്ള വന്യമൃഗങ്ങളുടെ സൈ്വരവിഹാരം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയും വന്‍തോതിലുള്ള കൃഷിനാശത്തിന് കാരണമാവുകയും കാര്‍ഷിക വിളകളുടെ വിലയിടിവ് അവരെ ഏറെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യങ്ങള്‍ പാലിക്കുന്ന നിസംഗതയും അവഗണനയും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക സഭ പവിത്രമായി കാണുന്ന സന്യാസ ജീവിതത്തെ ‘കക്കുകളി’ പോലുള്ള നാടകങ്ങളിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്യുന്ന എല്ലാ പ്രവണതകള്‍ക്കും തടയിടണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ കോട്ടയം അതിരൂപതയിലെ മലബാര്‍ റീജിയനിലെ മുഴുവന്‍ വൈദികരും അല്മായ സംഘടനകളായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്‌നാനായ വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു.

 

Previous Post

രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ കുരിശിന്റെ വഴിയേ

Next Post

കല്ലറ: പൊഴിയില്‍(കല്ലുങ്കല്‍പറമ്പില്‍) ആലീസ് ജോസ്

Total
0
Share
error: Content is protected !!