കോട്ടയം: കെ.സി.ബി.സി മദ്യവിരുദ്ധസമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍െറ ആഭിമുഖ്യത്തില്‍ ക്രിസ്തുരാജ കത്തീഡ്രലില്‍ ഫെബ്രുവരി 25ന് മദ്യവിരുദ്ധ ഞായര്‍ ആചരണം നടക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം നിര്‍വഹിക്കും. ചൈതന്യ കമ്മീഷന് കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, കമ്മീഷന് ചെയര്മാന് ഫാ. മാത്യു കുഴുപ്പിള്ളി, അതിരൂപത പ്രസിഡന്റ് ജോസ്മോന് പുഴക്കരോട്ട് തുടങ്ങിയവര്‍ സംബന്ധിക്കും.