കൂടല്ലൂരില്‍ കെ.സി.വൈ.എല്‍ യുവജന അവബോധം- 2023

കോട്ടയം അതിരൂപതയില്‍ 10,11,12 ക്ളാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി കാറ്റിക്കിസം കമ്മീഷന്‍ നല്‍കിയിട്ടുള്ള വിഷയങ്ങളും, ആനുകാലിക വിഷയങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള യുവജന അവബോധം- 2023 നാലാം ആഴ്ചയിലെ ക്ളാസ്സ്, കൂടല്ലൂര്‍ ഇടവകയിലെ 10,11,12 ക്ളാസുകള്‍ക്ക് കൂടല്ലൂര്‍ പള്ളി വിശ്വാസ പരിശീലന കേന്ദ്രത്തില്‍ വച്ച് 26/02/2023 ഞായറാഴ്ച നടത്തപ്പെട്ടു.
കെ.സി.വൈ.എല്‍ ന്‍്റെ നേതൃത്വത്തിലുള്ള വുമണ്‍ സെല്ലിന്‍്റെയും, യൂത്ത് കമ്മീഷന്‍്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ക്ളാസ്സില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും, ആണ്‍കുട്ടികളിലെ നേതൃത്വ വാസന ഉണര്‍ത്തുന്ന ക്ളാസ്കളും, ഇതിന് സഹായകരമായ അരശേ്ശ്യേ കളും ഉള്‍പ്പെടുത്തി കൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
കെ.സി.വൈ.എല്‍ അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി , ജനറല്‍ സെക്രട്ടറി ഷാരൂ സോജന്‍, കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ട്രഷറര്‍ ജോണീസ് പി. സ്റ്റീഫന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ളാസ് നടത്തപ്പെട്ടു.കൂടല്ലൂര്‍ പള്ളി വികാരി ഫാ. ജോസ് ചക്കാലക്കല്‍, യൂണിറ്റ് പ്രസിഡന്‍്റ് അലന്‍ സിസില്‍, ഡയറക്ടര്‍ ജയ്സണ്‍ കുഞ്ചറക്കാട്ടില്‍,മറ്റ് ഭാരവാഹികള്‍, ഇടവകയിലെ വിശ്വാസ പരിശീലകര്‍ തുടങ്ങിയവര്‍ പ്രോഗ്രാമില്‍ സംബന്ധിച്ചു.

 

Previous Post

അത് ലറ്റിക് മീറ്റില്‍ പി കെ എം കോളേജ് മടമ്പത്തിന് രണ്ടാംസ്ഥാനം

Next Post

മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് ഇടവകകളില്‍ യുവജന അവബോധം പരിപാടി നടത്തി

Total
0
Share
error: Content is protected !!