മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് ഇടവകകളില്‍ യുവജന അവബോധം പരിപാടി നടത്തി

കോട്ടയം അതിരൂപതയില്‍ 10,11,12 ക്ളാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി കാറ്റിക്കിസം കമ്മീഷന്‍ നല്‍കിയിട്ടുള്ള വിഷയങ്ങളും, ആനുകാലിക വിഷയങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള *യുവജന അവബോധം- 2023* നാലാം ആഴ്ചയിലെ ക്ളാസ്സ്, മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് എന്നീ ഇടവകകളിലെ 10,11,12 ക്ളാസിലെ കുട്ടുകള്‍ക് മോനിപ്പള്ളി വിശ്വാസ പരിശീലന കേന്ദ്രത്തില്‍ വച്ച് 26/02/2023 ഞായറാഴ്ച നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ ന്‍്റെ നേതൃത്വത്തിലുള്ള വുമണ്‍ സെല്ലിന്‍്റെയും, യൂത്ത് കമ്മീഷന്‍്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ക്ളാസ്സില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും, ആണ്‍കുട്ടികളിലെ നേതൃത്വ വാസന ഉണര്‍ത്തുന്ന ക്ളാസ്കളും, ഇതിന് സഹായകരമായ അരശേ്ശ്യേ കളും ഉള്‍പ്പെടുത്തി കൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയിലിന്‍്റെ കാര്‍മ്മികത്വത്തില്‍, വി. കുര്‍ബാനയോട് കൂടി ആരംഭിച്ച ക്ളാസ്സിന് കെസിവൈഎല്‍ അതിരൂപതാ ഡയറക്ടര്‍ ശ്രീ. ഷെല്ലി ആലപ്പാട്ട്, യൂത്ത് കമ്മീഷന്‍ അംഗം സി. നിഷ വി.ജോണ്‍ , ഇടക, ജോയിന്‍്റ് സെക്രട്ടറി അലീന ലൂമോന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മോനിപ്പള്ളി പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളി, പയസ് മൗണ്ട് പള്ളി വികാരി ഫാ. ബോബി കൊച്ചുപറമ്പില്‍, ചേറ്റുകുളം പള്ളി വികാരി ഫാ.ഡോമിനിക് മഠത്തികളത്തില്‍, യൂണിറ്റ് പ്രസിഡന്‍്റുമാരായ ബിന്‍്റോ വരിക്കശ്ശേരില്‍, ബിന്‍സ് വെള്ളച്ചാലില്‍, ജേക്കബ് തോട്ടത്തില്‍, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടര്‍ ജേക്കബ് ഇലവുംകുഴിയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. പ്രസന്ന എസ്.ജെ.സി , മറ്റ് ഭാരവാഹികള്‍, ഇടവകയിലെ വിശ്വാസ പരിശീലകര്‍ തുടങ്ങിയവര്‍ പ്രോഗ്രാമില്‍ സംബന്ധിച്ചു.

Previous Post

കൂടല്ലൂരില്‍ കെ.സി.വൈ.എല്‍ യുവജന അവബോധം- 2023

Next Post

വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

Total
0
Share
error: Content is protected !!