ലോക ഭക്ഷ്യ സുരക്ഷ ദിനത്തില്‍ ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക ഭക്ഷ്യ സുരക്ഷ ദിനത്തോടനുബന്ധിച്ച് ജി ഡി എസ് പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘ യുവതലമുറകളെ ഉള്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ സെമിനാര്‍ സംഘടിപ്പിക്കുകയും ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. വിഷ രഹിത ഭക്ഷണത്തെക്കുറിച്ചും സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തെക്കുറിച്ചും യുവ തലമുറയ്ക്ക് കൂടുതല്‍ ബോധ്യം നല്‍കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രവര്‍ത്തന ഗ്രാമങ്ങളിലെ എല്ലാ സ്വാശ്രയ സംഘ യുവ തലമുറകള്‍ക്കും ഫലവൃക്ഷ തൈകള്‍ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത് . പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി രാജു, ബെസ്സിമോള്‍ ബെന്നി, ആശ മാത്യു. മനീഷ മരിയ മാത്യു, തീര്‍ത്ഥ എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വരും ദിനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

Previous Post

Melbourne Parish Activities Exemplary: Geevarghese Mar Aprem.

Next Post

ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് കൂട്ടായ പരിശ്രമങ്ങളും സഹകരണവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!