യൂണിവേഴ്‌സിറ്റി ഓഫ് സാല്‍ഫോഡുമായി കൈകോര്‍ത്ത് കാരിത്താസ് ഹോസ്പിറ്റല്‍

ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളില്‍ ഒന്നായ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ത്ത് കാരിത്താസ് ഹോസ്പിറ്റല്‍. സാല്‍ഫോഡ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഡീന്‍ ഡോ.മാര്‍ഗ്രെറ്റ് എലിസബത്ത് , കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ ബിനു കുന്നത്ത് എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങ് ഒപ്പുവെക്കുകയും പരസ്പരം കൈമാറുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റലും സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയുമായുള്ള ഈ സഹകരണം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മികവോടെ മുന്നേറാനും വലിയ രീതിയില്‍ സഹായിക്കുന്നവയാണ്. യൂണിവേഴ്സിറ്റി ഓഫ് സാല്‍ഫോഡുമായുള്ള ഈ പുതിയ സഹകരണത്തില്‍ കാരിത്താസ് ഹോസ്പിറ്റലും സാല്‍ഫോഡ് യൂണിവേഴ്സിറ്റിയും പരസ്പര വികസനത്തിനാവശ്യമായ സഹകരണങ്ങളും, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ ഡെവലപ്പ്‌മെന്റിലൂടെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും നൂതനമായ രീതിയില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും, ഹൈബ്രിഡ് ജോയിന്റ് ടീച്ചിങ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ രാജ്യങ്ങളിലെ ടീച്ചിങ്ങ് രീതികള്‍ മറ്റ് സിലബസ്സുകളിലെ സഹകരണം എന്നിവ സാധ്യമാക്കുകയും ചെയ്യുന്നു. ആരോഗ്യ മേഖലയില്‍ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉള്ള പ്രത്യേകിച്ച് യു. കെ. പോലുള്ള പ്രധാന രാജ്യങ്ങളിലെ സേവനങ്ങള്‍, പുതിയ ചികിത്സാ രീതികള്‍ എന്നിവ പരസ്പരം പരിചയപ്പെടാനുള്ള അവസരവും അത്തരം ചികിത്സയുടെയും മറ്റും ലൈവ് ഡെമോണ്‍സ്ട്രേഷന്‍, റീസേര്‍ച്ച് ആവശ്യങ്ങള്‍ക്കായി വിവിധതരം യൂണിവേഴ്സിറ്റി വിസിറ്റുകള്‍, അത്യാധുനിക ലൈബ്രറി ഫെസിലിറ്റികള്‍ റീസേര്‍ച്ച് ആവശ്യങ്ങള്‍ക്കായി തുറന്ന് കൊടുക്കല്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ട്രെയിനിങ്ങ് ആവശ്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ പലവിധ സൗകര്യങ്ങള്‍ ഈ സഹകരണം വഴി ലഭ്യമാകും. യൂണിവേഴ്സിറ്റി ഓഫ് സാല്‍ഫോഡുമായുള്ള ഈ സഹകരണം അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ കാരിത്താസിനു ലഭ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കാരിത്താസ് ഹോസ്പ്പിറ്റല്‍ ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍മാരായ റവ.ഫാ ജിനു കാവില്‍, റവ. ഫാ. റോയ് കാഞ്ഞിരത്തുമൂട്ടില്‍, റവ. ഫാ. ജിസ്‌മോന്‍ മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് വളര്‍ത്തിയെടുക്കുവാന്‍ വനിതകള്‍ക്കു കഴിയണം: മാര്‍ മാത്യു മൂലക്കാട്ട്

Next Post

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!