ഷിക്കാഗോ : ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയത്തില്‍ നോമ്പിനോടനുബന്ധിച്ച് വാര്‍ഷികധ്യാനം ആരംഭിച്ചു. കപ്പൂച്ചിന്‍ വൈദികനായ റവ. ഡോ. സ്കറിയ കല്ലൂര്‍ ആണ് ധ്യാനം നയിക്കുന്നത്. മാര്‍ച്ച് 21വ്യാഴാഴ്ച ആരംഭിച്ച് 23 ശനിയാഴ്ച സമാപിക്കത്തക്ക രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വചനദീപ്തിയാല് ഹൃദയങ്ങളെ പ്രകാശിതമാക്കാന്‍, കുടുംബങ്ങളെ വിശുദ്ധീകരിക്കാന്‍, ബന്ധങ്ങളെ സുദൃഢമാക്കാന്‍ തിരുഹൃദയ കുടുംബാംഗങ്ങളേവരും ഈ നോമ്പില്‍ വിശുദ്ധീകരിക്കപ്പെട്ട് ആത്മാവില്‍ നവീകൃതരാവാന് ഈ ധ്യാനത്തില്‍ ഉടനീളം പങ്കെടുക്കാന്‍ ഇടവകാംഗങ്ങളെ യേവരെയും സ്വാഗതം ചെയ്യുന്നതായി വികാരിഫാ. തോമസ്മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിലും അറിയിക്കുന്നു.