കെ.സി.സി അതിരൂപത മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയുടെ ആതിഥേയത്വത്തില്‍ പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിച്ചു. 1999 ജൂലൈ 20 നോ അതിനുമുന്‍പോ ജനിച്ച വനിതകള്‍ക്കും , 1999 ജൂലൈ 20-നു ശേഷം ജനിച്ച പെണ്‍കുട്ടികള്‍ക്കും പ്രത്യേകവിഭാഗങ്ങളായും പുരുഷന്മാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്മാരുടെ മെഗാ മാര്‍ഗ്ഗംകളി മത്സരവും നടത്തപ്പെട്ടു. പുരുഷന്മാരുടെ മാര്‍ഗ്ഗംകളി മത്സരത്തില്‍ പയ്യാവൂര്‍ ടൗണ്‍ യൂണിറ്റ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കണ്ടകശ്ശേരി യൂണിറ്റും മൂന്നാം സ്ഥാനം ചമതച്ചാല്‍ യൂണിറ്റും സ്വന്തമാക്കി. 1999 ജൂലൈ 20 നോ അതിനുമുന്‍പോ ജനിച്ച വനിതകളുടെ മത്സര വിഭാഗത്തില്‍ മടമ്പം യൂണിറ്റ് ഒന്നാം സ്ഥാനവും പയ്യാവൂര്‍ ടൗണ്‍, ചമതച്ചാല്‍ യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. 1999 ജൂലൈ 20-നു ശേഷം ജനിച്ച പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം മടമ്പം യൂണിറ്റും മൂന്നാം സ്ഥാനം കൂടല്ലൂര്‍ യൂണിറ്റും നേടി. മാര്‍ഗ്ഗംകളി മത്സരത്തോടനുബന്ധിച്ചു നടത്തപ്പെട്ട പൊതുസമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെ.സി.സി സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്, ഫൊറോന ചാപ്ലെയിന്‍ ഫാ. ബേബി കട്ടിയാങ്കല്‍, തോമസ് അരയത്ത്, ജോസ് കണിയാപറമ്പില്‍, ബിന്‍സി മാറികവീട്ടില്‍, ജാക്സണ്‍ സ്റ്റീഫന്‍, സജി ഞരളക്കാട്ടുകുന്നേല്‍, ബിനു ചെങ്ങളം, റ്റിറ്റി തോമസ്, ഷിജു കൂറാനയില്‍, എന്‍.കെ മത്തായി, ഫിലിപ്പ് കൊട്ടോടി, സജി പ്ലാച്ചേരിപ്പുറം, സജി കല്ലിടുക്കില്‍, ടോമി കൂഴങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Previous Post

എസ്.എച്ച് മൗണ്ട്: ചൂട്ടുവേലില്‍ സാബു ജോസഫ്

Next Post

തിരുബാലസഖ്യം ഇടയ്ക്കാട്ട് ഫൊറോന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Total
0
Share
error: Content is protected !!