ഉഴവൂര്‍ : സെന്‍്റ് സ്റ്റീഫന്‍സ് കോജേിലെ സെന്‍്റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍്റല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റുറല്‍ ഡെവലപ്പമെന്‍്റിന്‍്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ് ദാനം നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ക്യാപ്റ്റന്‍ ജെയ്സ് കുര്യന്‍ സ്വാഗതം ആശംസിച്ചു. ബര്‍സാര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ആമുഖപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് കെ.സി, ഉഴവൂര്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ തെരേസാ അലക്സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ഥാപന വിഭാഗത്തില്‍ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും (2023–2024) കോന്നി എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം കോളേജും (2024-2025) വ്യക്തിഗത ഇനത്തില്‍ ദിവാകരന്‍ പി.വി. നീലേശ്വരവും (2023-2024) സുനില്‍ സുരേന്ദ്രന്‍ മുണ്ടക്കയവും (2024-2025) അവാര്‍സുകള്‍ ഏറ്റുവാങ്ങി. സീര്‍ഡ് സെക്രട്ടറി ബിബി ജോസഫ് അവാര്‍ഡ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീര്‍ഡ് വിദ്യാര്‍ത്ഥി പ്രതിനിധി ആദിത്യ മനോജ് നന്ദി പറഞ്ഞു.