രാജപുരം: അകാലത്തില്‍. പൊലിഞ്ഞുപോയ ഹോളിഫാമിലി ഹായര്സെക്കന്്ററി സ്കൂള്‍ ഭൗതിക ശാസ്ത്ര അധ്യാപികയായിരുന്ന കനകമൊട്ടയില്‍ ഡെയ്സി മാത്യുവിന്‍്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ഡെയ്സിമാത്യു മെമ്മോറിയല്‍ ഓള് കേരള ഇന്‍്റര്‍സ്കൂള്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു . കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നും 26 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ ഐറിന് അന്ന വര്‍ഗീസ് , സെന്‍്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്ക്കൂള് ചെറുപനത്തടി ഒന്നാം സ്ഥാനവും , ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്കൂളിലെ ശിവാനി പി നായര്‍ രണ്ടാം സ്ഥാനവും പാലാവയല് സെന്‍്റ് ജോണ്‍സ് ഹയര്‍ സെക്കന്‍്ററി സ്കൂളിലെ അഞ്ജിത ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി.
രാജപുരം പാരിഷ് ഹാളില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസ് അരീച്ചിറ യുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ ആര് ഡി ഡി ആര്. രാജേഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രകാശ് കാണാകമൊട്ട , പ്രഭാകരന് കെ എ, ഹെഡ്മാസ്റ്റര് സജിമാത്യു, സ്റ്റാഫ് സെക്രട്ടറി സാലു എ എം എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപന ജീവിതത്തില്‍. ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ കൊമേഴ്സ് അധ്യാപിക റ്റിജീ കെ . സി ക്ക് ആദരം നല്കി. ഡെയ്സി മാത്യു ടീച്ചറിന്്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ഭര്‍ത്താവ് പ്രകാശ് കാണാകമൊട്ട സ്കൂളിലേക്കായി ഒരുവര്‍ഷത്തേക്ക് മലയാളമനോരമ പത്രം സൗജന്യമായി നല്കാന് തീരുമാനിക്കുകയും ആദ്യ പ്രതി സ്കൂള്‍ മാനേജര്‍ക്ക് നല്കി പദ്ധതി ക്ക് ആരംഭം കുറിക്കുകയും ചെയ്തു.