കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരുകയും ചെയ്തിരുന്ന ഫാ. ജോര്‍ജ്ജ് വണ്ടന്നൂര്‍ (89) നിര്യാതനായി. 1935 ജൂലൈ 23 ന് വണ്ടന്നൂര്‍ ചാക്കോ-ഏലി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് സ്റ്റാനിസ്ളാവൂസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1962 മാര്‍ച്ച് 12-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. മാങ്കിടപ്പള്ളി, പുനലൂര്‍, മ്രാല, ഇടക്കോലി, മാലക്കല്ല്, ഇരവിമംഗലം, വെളിയനാട്, ചേര്‍പ്പുങ്കല്‍, മാറിടം, അമനകര, പാച്ചിറ, മോനിപ്പള്ളി, കണ്ണങ്കര, കരിപ്പാടം, പൂഴിക്കോല്‍, പയസ്മൗണ്ട് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം ഓഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 7.30 ന് വിയാനി ഹോമില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന് 9.30 ന് പുതുവേലിയിലുള്ള സഹോദരന്‍ തോമസിന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതുമാണ്. തുടര്‍ന്ന് 11 മണി മുതല്‍ പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
സഹോദരങ്ങള്‍: പരേതനായ എബ്രാഹം, അന്നക്കുട്ടി ചാക്കോ പാറടിയില്‍ കരിങ്കുന്നം, പരേതയായ മറിയക്കുട്ടി സിറിയക് വാക്കാട്ടേല്‍ കട്ടച്ചിറ, തോമസ്, ആലീസ് സൈമണ്‍ തളളത്തുകുന്നേല്‍ മാലക്കല്ല്